മലപ്പുറം: വിവാഹം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്നു മർദിച്ചതായി പരാതി. മലപ്പുറം കൂട്ടിലങ്ങാടിയിലാണു സംഭവത്തിൽ പോലീസ് കേസെടുത്തു.
വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരുന്താട്ട് സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെ വിവാഹം ഉറപ്പിച്ചത്.
തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി പരാതി ഉന്നയിച്ചു. വിവാഹം മുടക്കി എന്ന തരത്തിൽ യുവാവിനെതിരെ ഇവർ പരാതി പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമടക്കം പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം മലപ്പുറം പോലീസിന് പരാതി നൽകി.